Uncategorized
വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി അംഗം പുറങ്കര സ്വദേശി എം വി സുമേഷിനെ(37) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര വീരഞ്ചേരിയിൽ അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയായിരുന്നു.രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ കടയിലെത്തി പരിശോധിച്ചപ്പോഴാണ് സുമേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




