Uncategorized

കുട്ടികൾക്ക് സെപ്തംബർ വരെ ആധാർ പുതുക്കൽ സൗജന്യം

കണ്ണൂർ: കുട്ടികൾക്ക് 5 വയസിലും 15 വയസിലുമുള്ള നിർബന്ധിത ബയോമെട്രിക് വിവരങ്ങളുടെ (വിരലടയാളം, കൃഷ്‌ണ മണി രേഖ, ഫോട്ടോ) പുതുക്കൽ സെപ്‌തംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യം.

നവജാതശിശുക്കൾക്കും ആധാറിന് എൻറോൾ ചെയ്യാം. അഞ്ച് വയസ് വരെയുള്ള കുട്ടിക്ക് മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ആധാർ നൽകുന്നത്. ഇതിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി.

പരാതി പരിഹാര നമ്പറുകൾ: സിറ്റിസൺ കോൾ സെന്റർ 1800 4251 1800, 0471 2335 523, സംസ്ഥാന ഐടി മിഷൻ ആധാർ സെക്ഷൻ 04712 525 442.

കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത കുട്ടികളുടെ ആധാർ കാർഡുകൾ താൽകാലികമായി അസാധുവായേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button