Uncategorized

ലഹരിമൂത്ത് പിഞ്ചു കുഞ്ഞിനെ വായുവി ൽ എറിഞ്ഞ് അഭ്യാ സം; യുവാവ് പിടിയിൽ

മലപ്പുറം: ലഹരിക്ക് അടിമപ്പെട്ട് പിഞ്ചുകു ഞ്ഞിനെ വായുവിൽ എറിഞ്ഞ് അഭ്യാസം കാ ണിച്ചയാൾ പിടിയിൽ. സംഭവം കണ്ട നാട്ടുകാ രാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പി ച്ചത്.
തിരൂർ തൃപ്രങ്ങോട് കൈനിക്കരയിലാണ് സം ഭവം നടന്നത്. ഇവിടെ ക്വാർട്ടേഴ്‌സിൽ വാടക യ്ക്ക് താമസിക്കുന്ന യുവാവാണ് സ്വന്തം കു ഞ്ഞിനോട് ക്രൂരത കാട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.

പ്രതിയുടെ ഭാര്യ മൂത്ത കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോയ സമയ ത്താണ് ഇയാൾ കുഞ്ഞുമായി പുറത്തിറങ്ങി യത്. ഈ സമയം കടുത്ത ലഹരിയിലായിരു ന്നഇയാൾ ഒരു വയസിന് താഴെ മാത്രം പ്രായ മുള്ള കുഞ്ഞിനെ വായുവിലേക്ക് ഉയരത്തി ൽ എറിഞ്ഞും താഴേക്ക് പിടിച്ചും അഭ്യാസപ്ര കടനം നടത്തുകയായിരുന്നു.

കുഞ്ഞിൻറെ ജീവൻ തന്നെ അപകടത്തിലാ കുമെന്ന് മനസിലായതോടെ നാട്ടുകാർ ഇടപെ ട്ട് ഇയാളെ തടഞ്ഞ് നിർത്തുകയായിരുന്നു. പിന്നീട് കുഞ്ഞിനെ സുരക്ഷിതനാക്കിയ ശേ ഷം തിരൂർ പോലീസിൽ വിവരം അറിയിച്ചു.ഇതോടെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി ക ഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിമരുന്ന് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യു ന്ന ആളാണെന്ന് നാട്ടുകാർ ആരോപിച്ചു. സം ഭവമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തക രും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button