Uncategorized
വാഹനം ഓടിക്കവെ ഹൃദയാഘാതം, മിനി ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: മിനി ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കവിയൂര്‍ സ്വദേശി ഡി ജിബു(46) ആണ് മരിച്ചത്. ഡ്രൈവിങിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കവിയൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്.




