Uncategorized

നോക്കി നിൽക്കേ വൻകുതിപ്പ്, ഇന്ന് സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവരറിയാൻ

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ പവന് 1,06,960 രൂപയും ​ഗ്രാമിന് 13,370 രൂപയെന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഇന്ന് പവന് 160 രൂപ കൂടി 1 ,07 ,120 രൂപയും ഗ്രാമിന് 20 രൂപ കൂടി 13 ,390 രൂപയുമായി
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂണ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായിരുന്നു. അന്ന് പവന് 114560 രൂപയും ഗ്രാമിന് 14320 രൂപയുമായിരുന്നു. ജൂൺ പതിനൊന്നിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 106800 രൂപയും ഗ്രാമിന് 13350 രൂപയുമായിരുന്നു.കഴിഞ്ഞ ആഴ്ചയിൽ അയ്യായിരത്തിലധികം രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് വിപണിയിൽ പെട്ടെന്ന് വില ഉയരാൻ തുടങ്ങിയത്. ശനിയാഴ്ച ഒറ്റയടിക്ക് 2,160 രൂപ വർദ്ധിച്ചതോടെയാണ് വിലക്കയറ്റത്തിന്റെ ട്രെൻഡ് ആരംഭിച്ചത്. തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 4,300 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്.

അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഗ്രാമിന് 255 രൂപയും കിലോഗ്രാമിന് 2,55,000 രൂപയുമാണ്.അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button