Uncategorized
കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായി. പാലക്കാട് സ്വദേശിനിയായ അമൃതയെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഡോക്ടറെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പരീക്ഷാ ടെന്‍ഷനിലായിരുന്നു അമൃതയെന്ന് സഹപാഠികള്‍ പറഞ്ഞു. പെണ്‍കുട്ടി കണ്ണൂരിലേക്ക് പോയെന്നാണ് സംശയം. പെണ്‍കുട്ടി റെയില്‍വെ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.




