Uncategorized

‘മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂ, ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല’, പിണറായിക്ക് മറുപടി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി വനംമന്ത്രി ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂവെന്നും ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മന്ത്രിസഭ മാറുന്നതറിഞ്ഞിട്ടാവില്ല ആന ഇറങ്ങുന്നത്. ഇനി മന്ത്രിസഭ മാറിയത് അറിഞ്ഞിട്ടാണോ ആന ഇറങ്ങിയത് എന്നറിയില്ല. നിരുത്തരവാദപരമായ പ്രസ്താവനയെന്ന പിണറായി വിജയന്റെ വിമര്‍ശനത്തിന് തത്കാലം മറുപടിയില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഷിബു ബേബി ജോണിന്റെ പരാമര്‍ശം.

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ നിലപാട് നിരുത്തരവാദപരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജീവനും സുരക്ഷയും ഉറപ്പാക്കാന്‍ ഇച്ഛാശക്തി കാണിക്കേണ്ട സര്‍ക്കാര്‍ കൈമലത്തുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ പതിനൊന്ന് വയസുകാരന്‍ മകനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. സഹായ പദ്ധതി തയ്യാറാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനം വകുപ്പിന്റെ മാതൃകാ പദ്ധതിയായി നടപ്പിലാക്കും. വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാര തുക കൂട്ടും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും മന്ത്രി പറഞ്ഞു.

സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അപകട ഇന്‍ഷുറന്‍സ് ട്രിബ്യൂണല്‍ മാതൃകയില്‍ നഷ്ടപരിഹാര പദ്ധതിക്ക് ആലോചനയുണ്ട്. മുന്‍കാലങ്ങളില്‍ മതിയായ തുക വനംവകുപ്പിന് കിട്ടിയിട്ടില്ല. വകയിരുത്തിയ തുകയും പകുതിപോലും കിട്ടിയിട്ടില്ല. ഇന്ന് വൈകിട്ട് എട്ടുമണിക്ക് മുഖ്യമന്ത്രിയുമായി അടിയന്തര ചര്‍ച്ചയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button