Uncategorized

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായിആദ്യ ശ്രീവേലി നടന്നു.

പൂർത്തിയാകാത്ത പൂജകളിൽ നിന്ന് തുടങ്ങി വീണ്ടും ഒരു വൈശാഖ ഉത്സവ കാലം കൂടി വന്നു കഴിഞ്ഞു. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭക്തിനിർഭരമായ ആദ്യ ശ്രീവേലി നടന്നു.തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുന്നു എന്നതാണ് ശീവേലിയുടെ സങ്കല്പം. പതിനൊന്നു മാസത്തെ ഇടവേളിക്കുശേഷം ഇക്കരെ കൊട്ടിയൂരിൽ വാണരുളുന്ന ഉമാമഹേശ്വരന്മാർ ഭരണാധികാരികൾക്ക് ഒപ്പം അക്കരെ സന്നിധാനത്തിലേക്ക് എഴുന്നള്ളുന്നതിന് ശേഷം ഉള്ള ആദ്യശ്രീവേലിയാണ് ഇന്നലെ നടന്നത്. വർഷത്തിൽ വെറും 28 ദിവസം പ്രവേശനം അനുവദിച്ചിരിക്കുന്ന അക്കരെ കൊട്ടിയൂരിലേക്ക് മഹാദേവനെ കാണുവാൻ വിശ്വാസികൾ എത്തുന്ന ഇവിടത്തെ പൂജകളും ആചാരങ്ങളും മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ സാധിക്കില്ല പ്രകൃതിയോട് ചേർന്നുള്ള പൂജകളും അനുഷ്ഠാനങ്ങളും ചടങ്ങുകളും ആണ് കൊട്ടിയൂർ ക്ഷേത്രത്തെയും വൈശാഖ മഹോത്സവത്തെയും വ്യത്യസ്തമാക്കുന്നത് എല്ലാവരും ഒരേ മനസ്സോടെ ആഘോഷിക്കുന്ന വൈശാഖ മഹോത്സവത്തിന് പിന്നിലെ വിശ്വാസങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനവും ബാവലിപ്പുഴ ഒഴുകി ശുദ്ധി വരുത്തിയ ക്ഷേത്ര സ്ഥാനവും മഴയുടെ പുണ്യസാന്നിധ്യവും ചേരുന്ന കൊട്ടിയൂർ ക്ഷേത്രദർശനം വിശ്വാസികൾക്ക് ഒരു പുണ്യ തീർത്ഥാടനം കൂടിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button