Uncategorized

ആശുപത്രികളിൽ പൊതിച്ചോറ് വിതരണം അനുവദിക്കില്ല, എന്തു വിലകൊടുത്തും തടയും: അന്നം മുടക്കുന്ന നിലപാടിൽ ഉറച്ച് ആരോ​ഗ്യമന്ത്രി

ആശുപത്രികളിലെ അന്നം മുടക്കുന്ന നിലപാടിൽ ഉറച്ച് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അത്തരത്തിലുള്ള പ്രവർത്തനങ്ങൾ എന്തു വിലകൊടുത്തും തടയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഭക്ഷണവിതരണം തടയുന്നതുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ, ഇത് യു.ഡി.എഫ് സർക്കാരിന്റെ നയമാണെന്ന് ഓർമ്മിപ്പിച്ചു. രാഷ്ട്രീയ പാർട്ടികളല്ല ഭക്ഷണവിതരണം നടത്തേണ്ടതെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. ഇതിന് പകരമായി കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രികൾക്കുള്ളിൽ ഭക്ഷണം നൽകുന്ന രീതി നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ, ഭക്ഷണവിതരണ വേളയിൽ ബാനറുകൾ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button