Uncategorized
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് മണ്ണുമാന്തി യന്ത്രത്തില്‍ ഇടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് മണ്ണുമാന്തി യന്ത്രത്തില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.
തിരുവല്ലയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്. ചേര്‍ത്തല കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ നിര്‍മ്മാണ ജോലിക്കായി നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിലാണ് ബസ് ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ കെവിഎം ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.




