അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയുടേതാണ് വിധി.
എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാവണമെന്നും മധുവിന്റെ അമ്മ, സഹോദരി തുടങ്ങി ഒരു ബന്ധുക്കളേയും സാക്ഷികളേയും കാണാനോ ബന്ധപ്പെടാനോ പാടില്ലെന്നും ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ ദൃക്സാക്ഷികളുടെ വിസ്താരണം ഇന്നത്തോടെ പൂര്‍ത്തിയായി.