Uncategorized

‘നെഞ്ചത്ത് കയറി താളമേളം ചവിട്ടും’: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി പാലക്കാട് CPIM ജില്ലാ സെക്രട്ടറി

പാലക്കാട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ജില്ലാ സെക്രട്ടറി. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സിഐയ്‌ക്കെതിരെയാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ ഭീഷണി പ്രസംഗം. ഇടതുപക്ഷ പ്രവര്‍ത്തകരോട് മാന്യത വിട്ട് പെരുമാറിയാല്‍ നെഞ്ചത്ത് കയറി താളമേളം ചവിട്ടും എന്നാണ് ഇ എന്‍ സുരേഷ് ബാബുവിന്റെ ഭീഷണി.

പൊലീസ് ഗുണ്ടായിസം കാണിച്ചാല്‍ അതിനെ ഒതുക്കാനുളള കരുത്ത് ഇടതുപക്ഷ മുന്നണിയ്ക്ക് ഉണ്ടെന്നും ഇ ഡിയെ ആക്രമിച്ചത് സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്നും സുരേഷ് ബാബു പറഞ്ഞു. പൂരം കാണാന്‍ കിടക്കുന്നതേയുളളു എന്നാണ് സുരേഷ് ബാബു പറയുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടയിലായിരുന്നു ഭീഷണി പ്രസംഗം.

‘നോര്‍ത്തിലൊരു സിഐയുണ്ട്. അവന് വല്ലാത്ത ചൊറിച്ചിലാണ്. ആ ചൊറിച്ചിലൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും കമ്മ്യൂണിസ്റ്റുകാരോടും കാണിക്കാന്‍ നിക്കരുത് എന്നാണ് താക്കീതായി പറയാനുളളത്. മാന്യതയാണെങ്കില്‍ അധിക മാന്യത കാണിക്കുന്നവരാണ് ഞങ്ങള്‍. മാന്യത വിട്ടാല്‍ നിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടും ഞങ്ങള്‍. ഇതൊക്കെ കണ്ടും അനുഭവിച്ചും നിന്നേക്കാളും ശക്തിയും കരുത്തുമുളള ഒരുപാട് പൊലീസുകാരെ നേരിട്ടുമാണ് ഞങ്ങളിവിടെ എത്തിയത്. ഗുണ്ടായിസം കാണിക്കാന്‍ പൊലീസുകാര് മെനക്കെട്ടാല്‍ ആ ഗുണ്ടകളെ ഒതുക്കാനുളള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. അതുകൊണ്ട് കേരളത്തില്‍ ഭരണം മാറി എന്ന് വിചാരിച്ച് എന്ത് തോന്ന്യാസവും ചെയ്യാമെന്ന് കരുതേണ്ട. ഇതൊരു സാമ്പിള്‍ വെടിക്കെട്ടല്ലേ. ഇതിന്റെ അപ്പുറമുളള നല്ല പൂരം കാണാനല്ലേ പോകുന്നത്. ഞങ്ങള്‍ക്ക് ഇ ഡിയുമില്ല ഒരു ചുക്കുമില്ല’ എന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button