24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • വൈ​എം​സി​എയ്ക്ക് ഇനി ഇരിട്ടി, ക​ണ്ണൂ​ര്‍ സ​ബ് റീ​ജണു​ക​ൾ
kannur

വൈ​എം​സി​എയ്ക്ക് ഇനി ഇരിട്ടി, ക​ണ്ണൂ​ര്‍ സ​ബ് റീ​ജണു​ക​ൾ

ഇ​രി​ട്ടി: ഭ​ര​ണനി​ര്‍​വ​ഹ​ണ സൗ​ക​ര്യാ​ര്‍​ഥം വൈ​എം​സി​എ​യു​ടെ ക​ണ്ണൂ​ര്‍ സ​ബ് റീ​ജൺ വി​ഭ​ജി​ച്ചു. ഇ​രി​ട്ടി, ക​ണ്ണൂ​ര്‍ എ​ന്നി​ങ്ങ​നെ ര​ണ്ട് സ​ബ് റീ​ജ​ണു​ക​ളാ​യി. ഇ​തോ​ടെ കേ​ര​ള​ത്തി​ല്‍ വൈ​എം​സി​എയ്ക്ക് 22 ​സ​ബ് റീ​ജണു​ക​ളാ​യി. 32 യൂ​ണി​റ്റു​ക​ളാ​ണ് നേ​ര​ത്തെ ക​ണ്ണൂ​ര്‍ സ​ബ്‌​റീ​ജ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ഭ​ജ​ന​ത്തി​ല്‍ ഇ​രി​ട്ടി സ​ബ് റീ​ജണി​ല്‍ 15 യൂ​ണി​റ്റു​ക​ളും ക​ണ്ണൂ​ര്‍ സ​ബ് റീ​ജണി​ല്‍ 17 യൂ​ണി​റ്റു​ക​ളും ആ​യി. ഇ​രി​ട്ടി മേ​ഖ​ല​യി​ലെ 15 യൂ​ണി​റ്റു​ക​ള്‍ ക​ണ്ണൂ​ര്‍ സ​ബ് റീ​ജൺ, കേ​ര​ള റീ​ജൺ അ​ധി​കൃ​ത​ര്‍ മു​ഖേ​ന ദേ​ശീ​യ ക​മ്മി​റ്റി​ക്ക് ന​ല്‍​കി​യ ശി​പാ​ര്‍​ശ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​സ് ജെ.​ബി. കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

വി​ഭ​ജ​ന​ത്തി​ന് ശേ​ഷ​മു​ള്ള സ​ബ് റീ​ജൺ‍ ഭാ​ര​വാ​ഹി​ക​ളു​ടെ പേ​രും യൂ​ണി​റ്റു​ക​ളു​ടെ പേ​രും ചു​വ​ടെ. ഇ​രി​ട്ടി സ​ബ് റീ​ജ​ൺ ഭാ​ര​വാ​ഹി​ക​ള്‍: ജ​സ്റ്റി​ന്‍ കൊ​ട്ടു​കാ​പ്പ​ള്ളി ഇ​രി​ട്ടി (ചെ​യ​ർ​മാ​ൻ), ജോ​സ് ആ​വ​ണം​കോ​ട് കേ​ള​കം (വൈ.​ചെ​യ​ർ​മാ​ൻ), ബി​ജു പോ​ള്‍ കൊ​ട്ടി​യൂ​ര്‍ (ജ​ന.​ക​ൺ​വീ​ന​ർ). യൂ​ണി​റ്റു​ക​ള്‍: ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ്, കോ​ള​യാ​ട്, നെ​ടും​പു​റം​ചാ​ല്‍, കൊ​ട്ടി​യൂ​ര്‍, കേ​ള​കം, ക​ണി​ച്ചാ​ര്‍, അ​ട​യ്ക്കാ​ത്തോ​ട്, പേ​രാ​വൂ​ര്‍, ചെ​ടി​ക്കു​ളം, വ​ള്ളി​ത്തോ​ട്, ഉ​ളി​ക്ക​ല്‍, ക​രി​ക്കോ​ട്ട​ക്ക​രി, എ​ടൂ​ര്‍, ഇ​രി​ട്ടി.

ക​ണ്ണൂ​ര്‍ സ​ബ് റീ​ജൺ‍ ഭാ​ര​വാ​ഹി​ക​ള്‍: രാ​ജു ചെ​രി​യ​ന്‍​കാ​ല ക​രു​വ​ഞ്ചാ​ല്‍ (ചെ​യർമാൻ), ബെ​ന്നി ജോ​സ​ഫ് പ​യ്യാ​വൂ​ര്‍ (വൈസ് ചെ​യർമാൻ), ടോ​മി ക​ണി​വേ​ലി​ല്‍ അ​മ്മ​ന്‍​കു​ളം (ജ​നറൽ ക​ണ്‍വീനർ). യൂ​ണി​റ്റു​ക​ള്‍: പു​ളി​ങ്ങോം, പാ​ടി​ച്ചാ​ല്‍, മാ​ത​മം​ഗ​ലം, പെ​രു​മ്പ​ട​വ്, എ​ട​ക്കോം, മ​ടം​ത​ട്ട്, കാ​ര്‍​ത്തി​ക​പു​രം, ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ല്‍, അ​മ്മം​കു​ളം, ചെ​മ്പ​ന്തൊ​ട്ടി, ശ്രീ​ക​ണ്ഠ​പു​രം, പു​ലി​ക്കു​രു​മ്പ, ചെ​മ്പേ​രി, പ​യ്യാ​വൂ​ര്‍, ത​ളി​പ്പ​റ​മ്പ്, ക​ണ്ണൂ​ര്‍.

Related posts

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 60 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി

Aswathi Kottiyoor

കാട്ടാന ഭീഷണി: കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ

Aswathi Kottiyoor

ഓട്ടോറിക്ഷക്കാർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox