27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *ഇന്തോനേഷ്യയിൽ ഫുട്ബോള്‍​ ​മൈതാനത്ത് കൂട്ടയടി ; 125 മരണം.*
Kerala

*ഇന്തോനേഷ്യയിൽ ഫുട്ബോള്‍​ ​മൈതാനത്ത് കൂട്ടയടി ; 125 മരണം.*

ഇന്തോനേഷ്യയിൽ ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും തിരക്കിലും പെട്ട് 125 പേര്‍ മരിച്ചു. ശനി രാത്രി മലങ്ക് ന​ഗരത്തിലെ കാഞ്ചുറൂഹാൻ സ്റ്റേഡിയത്തിലുണ്ടായ ​ദുരന്തത്തില്‍ നൂറ്റിഎൺപതോളം പേര്‍ക്ക് പരിക്കേറ്റു. മത്സരത്തില്‍ ആതിഥേയ ടീമായ എഫ്സി അരേമ പെര്‍സെബയ സുരബയയോട് രണ്ടിനെതിരെ മൂന്നു ​ഗോളിന്‌ തോറ്റതില്‍ പ്രതിഷേധിച്ച് ആരാധകര്‍ ​ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. തടയാൻ ശ്രമിച്ച രണ്ട്‌ പൊലീസുകാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ കണ്ണീർവാതക പ്രയോഗമാണ് മരണനിരക്ക് ഉയരാന്‍ കാരണമായത്. തിക്കിലും തിരക്കിലും ശ്വാസംമുട്ടിയാണ് കൂടുതല്‍പേരും മരിച്ചത്. അഞ്ചുവയസുള്ള കുട്ടിയടക്കം കൊല്ലപ്പെട്ടു.

സ്റ്റേഡിയത്തിന്റെ ആകെശേഷിയായ 42,000ല്‍ മൊത്തം ടിക്കറ്റും വിറ്റുപോയി. മൂവായിരത്തോളം പേര്‍ ​ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയെന്ന് പൊലീസ് പറഞ്ഞു. ​മത്സരത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ ഇന്തോനേഷ്യയില്‍ പതിവായതിനാല്‍ എതിര്‍ടീമായ പെര്‍സെബയ സുരബയയുടെ ആരാധകരെ ടിക്കറ്റ് എടുക്കാന്‍ സംഘാടകരായ എഫ്സി അരേമ അനുവദിച്ചിരുന്നില്ല.

ഇന്തോനേഷ്യന്‍ ടോപ് ലീ​ഗ് ബിആര്‍ഐ ലി​ഗ 1 മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് റദ്ദാക്കിയതായി ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. കൂടാതെ, സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ അരേമ എഫ്സിയെ വിലക്കി.

Related posts

സംസ്ഥാനത്തെ ഏഴ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അംഗീകാരം…………

Aswathi Kottiyoor

സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം

Aswathi Kottiyoor

സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കും; സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ ഒന്നിന് : മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox