Uncategorized

ഗണ്‍മാന്‍ പട്ടികയെ ചൊല്ലി വിവാദം; കോണ്‍ഗ്രസ് അസോസിയേഷന്‍ തയ്യാറാക്കിയ പട്ടികയില്‍ സോളാര്‍ സുരക്ഷാ വീഴ്ചയിലെ ആരോപണ വിധേയയും ആര്‍എസ്എസ് ബന്ധമുള്ളവരും

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ് തന്നെ ഗണ്‍മാന്‍ പട്ടികയെ ചൊല്ലി വിവാദം. കോണ്‍ഗ്രസ് അസോസിയേഷന്‍ തയ്യാറാക്കി നല്‍കിയ പട്ടികയില്‍, സോളാര്‍ വിവാദത്തിലെ സുരക്ഷാ വീഴ്ചയിലെ ആരോപണ വിധേയനും ഉള്‍പ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് ബന്ധം ഉള്ളവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ആക്ഷേപമുയരുന്നുകഴിഞ്ഞ ദിവസമാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ് പൊലീസിന്റെ സെക്യൂരിറ്റി വിഭാഗം ഒരു പട്ടിക തയാറാക്കിയത്. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ സംഘടന തയാറാക്കി നല്‍കിയ പട്ടികയാണിത്. 80 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പട്ടികയിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് മുന്‍പ് തിരുവനന്തപുരത്തേക്കെത്തി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി ഉള്‍പ്പടെയുള്ളവരെ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ഉത്തരവ്. അവിടെയാണിപ്പോള്‍ കോണ്‍ഗ്രസിനകത്ത് തന്നെ ചില തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരിക്കുന്നത്
സോളാര്‍ വിവാദ സമയത്ത് സുരക്ഷാ വീഴ്ച അടക്കമുള്ള ആരോപണങ്ങള്‍ ഗണ്‍മാന്‍മാര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. അതിലടക്കം ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നത്. പെരുമാറ്റ പ്രശ്‌നത്തില്‍ അന്വേഷണം നേരിട്ട ഉദ്യോഗസ്ഥരും പട്ടികയിലുണ്ടെന്ന് ആരോപണമുണ്ട്.

അതേസമയം, ജൂണില്‍ വിരമിക്കുന്ന ചീഫ് സെക്രട്ടറി ജയതിലകിന് ആനുകൂല്യം നല്‍കാനുള്ള മുന്‍കൂര്‍ ഉത്തരവിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. പുതിയ സര്‍ക്കാര്‍ വരും മുന്‍പ്, അസാധാരണ ഉത്തരവ് ഇറക്കിയത് കഴിഞ്ഞമാസം 28നാണ്. ജയതിലക് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് ജൂണ്‍ 30ന് മാത്രമാണ്. സാധാരണഗതിയില്‍ വിരമിക്കലിന് ഒരാഴ്ച മുമ്പ് മാത്രം പുറത്തിറക്കാറുള്ള ഉത്തരവ് പുതിയ സര്‍ക്കാര്‍ വരുന്നതിന് തൊട്ടുമുമ്പ് ഇറങ്ങിയതില്‍ അസാധാരണത്വം ഉണ്ടെന്ന വിമര്‍ശനമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button