Uncategorized

രാജസ്ഥാനിലെ കോട്ടയിൽ സിസേറിയന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം; മരണം നാലായി

രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോണ്‍ ആശുപത്രിയിൽ സിസേറിയന് പിന്നാലെ യുവതി മരിച്ചു. പിങ്കി മഹാവാർ (30) ആണ് മരിച്ചത്. ഇതോടുകൂടി കോട്ടയിലെ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്ത നാലാമത്തെ മരണമാണ്. 24 മണിക്കൂറിനുള്ളിൽ മരിക്കുന്ന രണ്ടാമത്തെ യുവതിയാണ്. മറ്റ് രണ്ടു പേർ മരിച്ചത് ന്യൂ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.

‘ഒരേ കാരണത്താൽ മരിക്കുന്ന നാലാമത്തെയാളാണ്. ആദ്യത്തെ രണ്ടു പേർ മരിച്ചത് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു. എന്നാൽ മറ്റ് രണ്ടു പേർ മരിച്ചത്, ജെ കെ ലോണ്‍ ആശുപത്രിയിൽ വെച്ചായിരുന്നു’. മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പാള്‍ ഡോ. നീലേഷ് ജെയിൻ പറഞ്ഞു. മെയ് 17ന് ആണ് പ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്ന് രാത്രി തന്നെ പ്രിയയ്ക്ക് സിസേറിയൻ നടത്തുകയും പെണ്‍കുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം വെൻ്റിലേറ്ററിലാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഭർത്താവ് ചന്ദ്ര പ്രകാശ് ചികിത്സാപ്പി‍ഴവ് ഉന്നയിക്കുകയും ഡോക്ടർമാർക്കെതിരെ പരാതി ഉന്നയിക്കുകയും ചെയ്തു.നില വഷളായതിനെ തുടർന്ന് ജെകെ ലോണ്‍ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിസേറിയന് ശേഷം കിഡ്നിയിൽ അണുബാധയുണ്ടാകുകയും മരിക്കുകയുമായിരുന്നു. എല്ലാവരും മരിച്ചത് രക്തസമ്മർദ്ദവും കിഡ്നിയിലെ അണുബാധയും മൂലമാണെന്ന് ഡോ. ജെയ്ൻ പറഞ്ഞു. അതേസമയം, വെറേ നാല് പേരും സിസേറിയന് ശേഷം നിലവിൽ ചികിത്സയിൽ തുടരുകയാണെന്ന് ഡോ. ജെയിൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button