Uncategorized

ധർമടത്ത് പിണറായി മുന്നിൽ; ലീഡ് ചെയ്യുന്നത് വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിടുമ്പോൾ

തിരുവനന്തപുരം ധർമടത്ത് പിണറായി വിജയൻ മുന്നിൽ. വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിടുമ്പോഴാണ് പിണറായി ലീഡ് ചെയ്യുന്നത്. 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ശൈലജയ്ക്ക് ലീഡ് ലഭിച്ചു. ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മുന്നിൽ. എൽഡിഎഫ് 38, യുഡിഎഫ് 100, എൻഡിഎ 2 എന്നിങ്ങനെയാണ് സീറ്റ് നില.

ഇടുക്കി മണ്ഡലത്തിൽ റോയ് കെ.പൗലോസാണ് റോഷി അഗസ്റ്റിന്റെ എതിരാളി. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആർ.ബിന്ദു തുടക്കം മുതൽ പിന്നിലാണ്. തോമസ് ഉണ്ണിയാടനാണ് യുഡിഎഫ് സ്ഥാനാർഥി. കോട്ടയത്ത് തുടക്കം മുതൽ ശക്തമായ യുഡിഎഫ് തരംഗമാണ്. വി.എൻ. വാസവൻ പിന്നിലാണ്. നാട്ടകം സുരേഷാണ് യുഡിഎഫ് സ്ഥഥാനാർഥി. ആതിര ഡി.നായർ ട്വന്റി 20 സ്ഥാനാർഥി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button