Uncategorized

എറണാകുളം കരിമുഗളിൽ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി

കൊച്ചി: എറണാകുളം കരിമുഗളിൽ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി. നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 13കാരി വീടുവിട്ടിറങ്ങിയത്. കുട്ടി നടന്നുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

ഇന്ന് രാവിലെയാണ് നോർത്തെ റെയിൽവെ സ്റ്റേഷനിൽ കുട്ടിയെ കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസെത്തി കുട്ടിയുടെ ചിത്രം പകർത്തി മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. പെൺകുട്ടിയെ തിരിച്ചറിഞ്ഞതോടെ മാതാപിതാക്കൾ സ്റ്റേഷനിലെത്തി. ഇതോടെ ദിവസങ്ങൾ നീണ്ടുനിന്ന ആശങ്കക്കാണ് അവസാനമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button