Uncategorized

മറ്റൊരു യുവതിയുമായി വീട്ടിലെത്തിയതിനെച്ചൊല്ലി വാക്കുതർക്കം; ഭർത്താവിനെ തലയ്ക്കടിച്ചു വീഴ്ത്തി ഭാര്യയും പിതാവും

തിരുവനന്തപുരം: യുവാവിനെ തലയ്ക്കടിച്ചുവീഴ്ത്തി ഭാര്യയും ഭാര്യാപിതാവും. ഇലകമണ്‍ സ്വദേശി സിനുവിനെയാണ് ഭാര്യയും ഭാര്യാപിതാവും ആക്രമിച്ചത്. സിനുവിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. മറ്റൊരു യുവതിയുമായി സിനു വീട്ടിലെത്തിയതാണ് പ്രകോപനത്തിന് കാരണം.

വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യ വിചിത്രയും പിതാവും ചേര്‍ന്ന് സിനുവിനെ ആക്രമിക്കുകയായിരുന്നു. കുപ്പി കൊണ്ടുളള അടിയേറ്റ് സിനുവിന്റെ തലയ്ക്കും ശരീരമാസകലവും പരിക്കേറ്റു. അയിരൂര്‍ പൊലീസെത്തി ഇയാളെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button