Uncategorized

ക്ഷേത്രത്തിന് സമീപം തോക്കും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു, നാലുപേർ അറസ്റ്റിൽ

​തിരുവനന്തപുരം: മാരകായുധങ്ങളുമായി സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, ചോദ്യം ചെയ്ത യുവാവിനെ മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത നാലുപേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. മൺവിള സ്വദേശി ​അനസ്.എൻ (21), പാങ്ങപ്പാറ സ്വദേശികളായ ​അഫ്സൽ (21), ​അദ്വൈത് (20), ചാവടിമുക്ക് സ്വദേശി​അബുബേദ്ക്കർ സിദിഖ് (19) എന്നിവരാണ് പിടിയിലായത്. ആറ്റിപ്ര, കുഴിവിള, നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിനു സമീപം ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. സംഘം ചേർന്ന് സ്ഥലത്തെത്തിയ പ്രതികൾ ആളുകളുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് ഇത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ അടിക്കുകയും ക്രൂരമായിമർദിക്കുകയുമായിരുന്നു. പിന്നീട് നാട്ടുകാർക്ക് നേരെ തോക്കും വാളും കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതികളെ പൊലീസ് പിന്നാലെ പിടികൂടുകയായിരുന്നു. ​​കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button