Uncategorized

രാവിലെ കുറഞ്ഞ സ്വർണവിലയിൽ വൈകീട്ടോടെ വർധനവ്

കോഴിക്കോട്: സംസ്ഥാനത്ത് രാവിലെ വൻ ഇടിവ് നേരിട്ട സ്വർണവിലയിൽ വൈകീട്ടോടെ വർധന. പവന് 520 രൂപ വർധിച്ച് 1,11,600 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 13,950 രൂപയായി.
ഇന്ന് രാവിലെ 1720 രൂപയും ഗ്രാമിന് 215 രൂപയും കുറഞ്ഞിരുന്നു. പിന്നാലെയാണ് ആഗോളവിപണിയിലെ വിലവർധനവിന് അനുസൃതമായി കേരളത്തിലും വില ഉയർത്തിയത്.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമീപകാലത്തായി സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. യുദ്ധത്തിൻ്റെ തുടക്കത്തിൽ ഉയർന്ന സ്വർണം, പിന്നീട് അസംസ്കൃത എണ്ണ വില വർധിച്ചതോടെ ഇടിഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ ലക്ഷത്തിനും താഴേക്ക് പോയ ശേഷമാണ് വീണ്ടും വില ഉയർന്നത്.

ആഗോളവിപണിയിൽ ട്രോയ് ഔൺസിന് മൂന്ന് ഡോളർ വർധിച്ച് 4754 ഡോളർ എന്ന നിലയിലാണ് സ്വർണം. വെള്ളി 74.63 ഡോളർ എന്ന നിലയിലുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button