Uncategorized

കോഴിക്കോട് പെരുവണ്ണാമുഴിയിൽ കാട്ടാന കമ്പി തുളഞ്ഞു കയറി ചെരിഞ്ഞു; സംഭവം കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴിയിൽ കാട്ടാന കമ്പി തുളഞ്ഞു കയറി ചെരിഞ്ഞു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം. പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിലാണ് കാട്ടാനകൂട്ടം ഇറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കട്ടനാക്കൂട്ടത്തെ തുരത്താൻ പടക്കം പൊട്ടിച്ചു. ഇതിനിടയിൽ പിടിയാന അക്രമാശക്തമാകുകയും ജീവനക്കാർക്ക് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. പിന്നീട് വീട്ടിൽ കയറിയാണ് വനം വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത്.

അതിനിടെ, അക്രമാസക്തയായ ആന അടുത്തുണ്ടായിരുന്ന കാർ ഷെഡ് തകർത്തു. ഇതിനിടെയാണ് ഷെഡിന്റെ ഇരുമ്പ് തൂൺ ആനയുടെ നെഞ്ചിലേക്ക് തുളച്ചുകയറിയത്. കമ്പി തുളഞ്ഞു കയറിയ ആന തോട്ടത്തിലേക്ക് പോവുകയും രാവിലെ ചെരിഞ്ഞ നിലയിൽ കണ്ടെത്തുകയുമായിരുന്നു. കമ്പി തുളഞ്ഞു തോട്ടത്തിൽ നിൽക്കുന്ന ആനയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button