22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വാഗമണ്‍, മൂന്നാര്‍ വിനോദസഞ്ചാര പാക്കേജുമായി കെഎസ്ആർടിസി
Kerala

വാഗമണ്‍, മൂന്നാര്‍ വിനോദസഞ്ചാര പാക്കേജുമായി കെഎസ്ആർടിസി

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കെഎസ്ആർടി സി. വാഗമൺ–- കുമരകം, മൂന്നാർ-–-കാന്തലൂർ എന്നിങ്ങനെ രണ്ട് പാക്കേജുകളാണുള്ളത്. വാഗമൺ-–-കുമരകം യാത്ര 12ന് രാത്രി ഏഴിന്‌ പുറപ്പെട്ട് 15ന് രാവിലെ ആറിന്‌ തിരിച്ചെത്തും. താമസം, ഭക്ഷണം, ഓഫ് റോഡ് ജീപ്പ് സവാരി, ഹൗസ് ബോട്ട് യാത്ര, ക്യാമ്പ് ഫയർ, മറൈൻ ഡ്രൈവ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് 3900- രൂപയാണ് ചെലവ്. മൂന്നാർ-–-കാന്തലൂർ യാത്ര മൂന്ന് ദിവസത്തെ പാക്കേജാണ്. കാരവൻ രീതിയിൽ സെറ്റ് ചെയ്തിട്ടുള്ള കെഎസ്ആർടിസി ബസ്സുകളിലെ താമസം മൂന്നാർ പാക്കേജിന്റെ സവിശേഷതയാണ്. കൂടാതെ വാരാന്ത്യ വയനാട്, പൈതൽമല ട്രിപ്പുകളും പുനരാരംഭിക്കും. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9605372288, 8089463675, 9048298740

Related posts

കേളകം സ്വദേശിയുടെ കാര്‍ കത്തിനശിച്ചു. കത്തി കരിഞ്ഞ നിലയില്‍ മൃതദേഹവും

Aswathi Kottiyoor

ആകെയുള്ള 13 സെന്റിൽ 10 സെന്റും മനസോടിത്തിരി മണ്ണ് ക്യാമ്പയിന്

Aswathi Kottiyoor

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox