Uncategorized

ഉത്തര മേഖല മിനി അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്18ന് പേരാവൂരിൽ

പേരാവൂർ : പേരാവൂർ അത്‌ലറ്റിക്‌സ് അക്കാദമി കണ്ണൂർ അത്‌ലറ്റിക് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ഉത്തര മേഖല മിനി അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 18ന് പേരാവൂർ തൊണ്ടിയിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. എട്ടിനും 14-നുമിടയിലുള്ള കുട്ടികൾക്കാണ് മത്സരം. പങ്കെടുക്കുന്നവർക്ക് മെഡലും വിജയിക്കുന്ന കുട്ടികൾക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്ന എല്ലാവർക്കും ഉച്ചഭക്ഷണവുംഉണ്ടായിരിക്കും. ഈ മാസം 13 മുതൽ 10നും 18നുമിടയിലുള്ള കുട്ടികൾക്ക് സമ്മർ ക്യാമ്പുമുണ്ടാവും.ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ബ്രേക്ക് ഫാസ്റ്റ്, ടീഷർട്ട്, വൺഡേ ടൂർ എന്നിവ അക്കാദമി ഒരുക്കും. ഈ പരിപാടിയുടെ കൂപ്പൺ നറുക്കെടുപ്പ് 18-ലേക്ക് മാറ്റിയിട്ടുണ്ട്.

2018-ൽ പ്രവർത്തനം തുടങ്ങിയ അക്കാദമി ദേശീയ-സംസ്ഥാന-ജില്ലാ തല മത്സരങ്ങളിൽ നിരവധി താരങ്ങളെ ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ട്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, ഇന്ത്യൻ ആർമി എന്നിവിടങ്ങളിൽ കുട്ടികളെ എത്തിക്കാൻ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അക്കാദമി പ്രസിഡന്റ് പോൾ ജോസഫ്, സെക്രട്ടറി സൈമൺ മേച്ചേരി, കോച്ച് ആൽബിൻ സാബു എന്നിവർ പറഞ്ഞു.

ഫോൺ:9947537486, 9645892218.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button