ഇരിട്ടി : കണിച്ചാർ പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം വീതം ധനസഹായം നൽകണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെടജ്ടു. ദുരന്തമേഖലകളിൽ സന്ദർശനം നടത്തിയശേഷം സംരിക്കുകയായിരുന്നു അദ്ദേഹം.
വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കാനുള്ള സ്ഥലവും വീട് നിർമിക്കാനാവശ്യമായ പണവും വീട് ഭാഗികമായി നഷ്ടപ്പെട്ടവർക്ക് ആനുപാതികമായി നഷ്ടപരിഹാരവും നൽകണം. കഴിഞ്ഞ വർഷങ്ങളിലുണ്ടായ ദുരന്തങ്ങളിൽനിന്നും പാഠമുൾക്കൊണ്ട് ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടതായും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, പേരാവൂർ മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ്, ജനറൽ സെക്രട്ടറി പി.ജി. സന്തോഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ബാബു വർഗീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.