Uncategorized

ഫ്ലാറ്റില്‍ ഇഡി റെയ്ഡ്; 500 രൂപയുടെ നോട്ടുകെട്ടുകള്‍ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് ഐടി ജീവനക്കാരന്‍

റായ്പൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് ഭയന്ന് ഫ്ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് 21 ലക്ഷം രൂപ വലിച്ചെറിഞ്ഞ് ഐടി ജീവനക്കാരന്‍. പഞ്ചാബ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായി ബന്ധമുള്ള നിതിന്‍ ഗോഹലിന്റെ ഫ്ലാറ്റിലാണ് ഇഡി റെയ്ഡ് നടന്നത്.

ഛണ്ഡീഗഡ്, മൊഹാലി, പട്യാല എന്നിവിടങ്ങളിലായി 12 സ്ഥലങ്ങളിലാണ് ഏജന്‍സി റെയ്ഡ് നടത്തിയത്. ഖരാറിലെ വെസ്റ്റേണ്‍ ടവേഴ്സിലെ നിവാസികള്‍ പ്രഭാത നടത്തത്തിനിടെയാണ് ഏകദേശം 20 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളടങ്ങിയ രണ്ട് ബാഗുകള്‍ കണ്ടെത്തിയത്. ഉടന്‍ ഇ ഡി ഉദ്യോഗസ്ഥരെത്തി പണം സുരക്ഷിതമാക്കി.

സംഭവസ്ഥലത്ത് നിന്ന് പുറത്തുവന്ന ഒരു വീഡിയോയില്‍ പണം നിറച്ച രണ്ട് ബാഗുകള്‍ നിലത്ത് കിടക്കുന്നതും സമീപത്ത് 500 രൂപയുടെ നോട്ടുകെട്ടുകള്‍ ചിതറിക്കിടക്കുന്നതും കാണാം. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ രാജ്ബീര്‍ ഗുമാനുമായി നിതിന്‍ ഗോഹലിന് ബന്ധമുണ്ടെന്നാണ് ആരോപണം. എന്നാല്‍ റെയ്ഡുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ഭഗവന്ത് മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഈ റെയ്ഡുകളുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ഇഡി ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യുന്നു’, അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button