ഏപ്രിൽ 18ആം തീയതി പേരാവൂർ അത്ലറ്റിക്സ് അക്കാദമിയുടെ യും കണ്ണൂർ അത്ലറ്റിക് അസോസിയേഷൻ്റെയും സഹകരണത്തോടെ ഉത്തര മേഖല മിനി അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും .

എട്ടു വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായിട്ടാണ് ഈ മത്സരം നടത്തപ്പെടുന്നത്. കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും മുന്നൂറോളം കുട്ടികൾ ഈ മത്സരത്തിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പങ്കെടുക്കുന്ന കുട്ടികൾക്ക് എല്ലാവർക്കും മെഡലും, മത്സരത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. ഈ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉച്ചഭക്ഷണം പേരാവൂർ അത്ലറ്റിക്സ് അക്കാദമി ഒരുക്കിയിട്ടുണ്ട്.
2018 മുതൽ പ്രവർത്തനം ആരംഭിച്ച പേരാവൂർ അത്ലറ്റിക്സ് അക്കാദമിക്ക് ദേശീയ-സംസ്ഥാന-ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ വാർത്തെടുക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. അക്കാദമിയിൽ നിന്ന് ഉപരിപഠനത്തിനായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ എന്നിവിടങ്ങളിൽ സെലക്ഷൻ കിട്ടുകയും അക്കാദമിയുടെ പരിശീലനത്തിലൂടെ ഇന്ത്യൻ ആർമിയിലും നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു എന്നുള്ളതും സന്തോഷകരമായ കാര്യമാണ്.
ഈ മാസം പതിമൂന്നാം തീയതി മുതൽ പേരാവൂർ അത്ലറ്റിക്സ് അക്കാദമി 10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായി സമ്മർ ക്യാമ്പ് നടത്തുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ബ്രേക്ക് ഫാസ്റ്റ്, ടീഷർട്ട്, വൺഡേ ടൂർ എന്നിവ അക്കാദമി ഒരുക്കുന്നു. ഈ പരിപാടിയുടെ കൂപ്പൺ അടിക്കുകയും, വിജയത്തിതിനായി അക്കാദമി സമ്മാന അവസരത്തിൽ കൂപ്പണിന്റെ നറുക്കെടുപ്പ് മുന്നേ നിശ്ചയത്തിൽ നിന്നും മാറ്റി ഈ മാസം പതിനെട്ടാം തീയതിയിലേക്ക് മാറ്റിയതായി അറിയിക്കുന്നു.
പത്രസമ്മേളനത്തിൽ അക്കാദമിയുടെ പ്രസിഡൻ്റ് പോൾ ജോസഫ്, സെക്രട്ടറി സൈമൺ മേച്ചേരി, കോച്ച് ആൽബിൻ സാബു എന്നിവർ സംസാരിച്ചു.




