Uncategorized

‘സ്കൂൾ സർട്ടിഫിക്കറ്റിന് വിരുദ്ധമായി രണ്ട് വയസ് കുറച്ചു’; പി കെ ശശി രേഖകളിൽ കൃത്രിമം കാട്ടിയെന്ന് പരാതി

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശശി രേഖകളിൽ കൃത്രിമം കാട്ടിയെന്ന പരാതി. സ്കൂൾ സർട്ടിഫിക്കറ്റിന് വിരുദ്ധമായി പികെ ശശി രണ്ട് വയസ് കുറച്ച് കാട്ടി എന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. രേഖകൾ പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പി കെ ശശി തെറ്റായ സത്യവാങ്മൂലം നൽകി പാസ്പോർട്ട് എടുത്തെന്നും ആരോപണമുണ്ട്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് ഒറ്റപ്പാലം കോടതി ഉത്തരവ് പറഞ്ഞത്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ഒറ്റപ്പാലത്ത് ഡീൽ വിവാദം കത്തിക്കയറുകയാണ്. വോട്ട് മറിക്കാനായി ഒറ്റപ്പാലത്തെ ബിജെപി മുൻ സ്ഥാനാർത്ഥിക്ക് പി കെ ശശി 50 ലക്ഷം രൂപ ഓഫർ ചെയ്‌തെന്നാണ് സിപിഎം ആരോപിക്കുന്നത്. ഒറ്റപ്പാലത്തെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപിയിൽ ഭിന്നതയുണ്ടെന്നും ഇത് മുതലാക്കി ശശി പണമിറക്കി ഡീലിന് ശ്രമിച്ചെന്നുമാണ് സിപിഎം ആരോപണം. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമെന്ന് ബിജെപിയും യുഡിഎഫും പ്രതികരിച്ചു. സിപിഎമ്മിന് വഴി വിട്ട ബന്ധമുള്ള 17 പേരുടെ ലിസ്റ്റ് പുറത്തുവിടുമെന്ന് പി കെ. ശശി ആഞ്ഞടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button