ആറളം കേന്ദ്രീകരിച്ച് ജനമൈത്രി എക്സൈസ് ഓഫീസ് ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആദിവാസി മേഖലകളിൽ വർധിച്ചുവരുന്ന മദ്യ–- മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജവഹർ ഓഡിറ്റോറിയത്തിൽ കെ കെ ശൈലജ എംഎൽഎ ഉദ്ഘടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി സി സുകേഷ് കുമാർ അധ്യക്ഷനായി. സി എച്ച് റിഷാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ അഗസ്റ്റിൻ ജോസഫ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ രതീശൻ, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം പി ഷനിജ്, ടി രാഗേഷ്, കെ ബൈജു, കെ സന്തോഷ് കുമാർ, എം അനിൽകുമാർ, വി വി ഷാജി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ആർ സജീവ് സംഘടനാ റിപ്പോർട്ടുംകെ രാജേഷ് പ്രവർത്തന റിപ്പോർട്ടും കെ എ പ്രനിൽകുമാർ കണക്കും അവതരിപ്പിച്ചു. കെ രാജേഷ് സ്വാഗതവും എൻ രജിത്കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി സി സുകേഷ് കുമാർ(പ്രസിഡന്റ്), നെൽസൺ ടി തോമസ് (വൈസ് പ്രസിഡന്റ്), കെ രാജേഷ് (സെക്രട്ടറി), സി എച്ച് റിഷാദ് (ജോ. സെക്രട്ടറി), കെ എ പ്രനിൽകുമാർ(ട്രഷറർ).