പട്ടിക ജാതി, പട്ടിക വർഗ കോളനികളുടെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക ഉന്നമനത്തിനായി ‘ഒപ്പം’ എന്ന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. സമ്പൂർണ നവീകരണത്തോടൊപ്പം കോളനി വാസികളെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉളിക്കൽ, പയ്യാവൂർ, പടിയൂർ, എരുവേശി എന്നീ പഞ്ചായത്തുകളിലായാണ് 47 എസ് ടി കോളനികളുള്ളത്. മലപ്പട്ടം, മയ്യിൽ, കുറ്റ്യാട്ടൂർ, പടിയൂർ പഞ്ചായത്തുകളിലായി 27 എസ് സി കോളനികളുമുണ്ട്. ജില്ലാ പഞ്ചായത്ത്, പട്ടികവർഗ വികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ സഹായത്തോടെയാണ് ഒപ്പം നടപ്പിലാക്കുക. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ 13 കോളനികളെ തെരഞ്ഞെടുത്തു.
previous post