Uncategorized

നാ​ലു​വ​യ​സു​കാ​രി​ക്ക് കു​ടി​ക്ക​ൻ ന​ൽ​കേ​ണ്ട മ​രു​ന്ന് ഞ​ര​മ്പി​ൽ കു​ത്തി​വ​ച്ചു

ഗാ​ന്ധി​ന​ഗ​ർ: കു​ടി​ക്കാ​ൻ ന​ൽ​കേ​ണ്ട മ​രു​ന്ന് ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ഞ​ര​മ്പി​ലൂ​ടെ കു​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ലു​വ​യ​സു​കാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി. ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന ജി​ല്ല​യി​ലു​ള്ള ജി.​എം.​ഇ.​ആ​ർ.​എ​സ്. സി​വി​ൽ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക​ൺ​പോ​ള തൂ​ങ്ങി​പ്പോ​കു​ന്ന അ​സു​ഖ​ത്തി​നു​ള്ള ചി​കി​ത്സ​യ്ക്കാ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പി​താ​വ് മ​നോ​ജ് സിം​ഗ് സാ​ല മ​ക​ൾ ആ​ർ​വി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പീ​ഡി​യാ​ട്രി​ക് വാ​ർ​ഡി​ൽ കു​ട്ടി​ക്ക് ര​ണ്ട് കു​ത്തി​വ​യ്പ്പു​ക​ൾ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ ക്ലി​നി​ക്ക​ൽ ട്രെ​യി​നിം​ഗി​നെ​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി കു​ടി​ക്കാ​നു​ള്ള മ​രു​ന്ന് ഞ​ര​മ്പി​ലേ​ക്ക് കു​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും വി​ദ്യാ​ർ​ഥി വ​ക​വ​ച്ചി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

കു​ത്തി​വ​യ്പ്പി​ന് പി​ന്നാ​ലെ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. സം​സാ​രി​ക്കാ​നോ ന​ട​ക്കാ​നോ സാ​ധി​ക്കാ​തെ ക​ണ്ണു​ക​ൾ മാ​ത്രം ച​ലി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ലാ​യി കു​ട്ടി. തി​ങ്ക​ളാ​ഴ്ച അ​പ​സ്മാ​ര​മു​ണ്ടാ​വു​ക​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്തു. ഹൃ​ദ​യ​മി​ടി​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പി​ഐ​സി​യു ടീം ​സി​പി​ആ​ർ ന​ൽ​കി​യ ശേ​ഷ​മാ​ണ് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യ​ത്. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച അ​ധി​കൃ​ത​ർ വ​കു​പ്പ് മേ​ധാ​വി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. മ​റ്റ് ന​ഴ്‌​സിം​ഗ് ജീ​വ​ന​ക്കാ​ർ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ്റ്റാ​ഫ് ന​ഴ്‌​സ് അ​ജ​യ് വി​ദ്യാ​ർ​ഥി​യോ​ട് കു​ത്തി​വ​യ്പ്പ് എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ആ​ക്‌​ടിം​ഗ് സി​വി​ൽ സൂ​പ്ര​ണ്ട് മു​കേ​ഷ് വോ​റ വ്യ​ക്ത​മാ​ക്കി. സ്റ്റാ​ഫ് ന​ഴ്‌​സ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​തെ​ന്ന് വി​ദ്യാ​ർ​ഥി പ​റ​യു​മ്പോ​ൾ, മ​രു​ന്ന് മ​റ്റൊ​രു രോ​ഗി​ക്കു​ള്ള​താ​യി​രു​ന്നു എ​ന്നാ​ണ് അ​ജ​യു​ടെ വാ​ദം. ഇ​രു​വ​രു​ടെ​യും ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

തു​ട​ർ​ന്ന് സ്റ്റാ​ഫ് ന​ഴ്‌​സ് അ​ജ​യി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ര​ത്ന​പ്ര​ഭ ന​ഴ്‌​സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടി​സും ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല സ​മി​തി അ​ന്വേ​ഷി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ഡ്‌​ന​ഗ​ർ ആ​ശു​പ​ത്രി​യി​ലെ അ​മ്പ​തോ​ളം ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലി​നി​ക്ക​ൽ ട്രെ​യി​നിം​ഗ് താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. മ​രു​ന്ന് ന​ൽ​കു​ന്ന​തി​ലെ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് സ​മി​തി പ​രി​ശോ​ധി​ക്കും. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന കു​ട്ടി ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button