Uncategorized

പാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ

പാലക്കാട്: പാലക്കാട് തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു. തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തോക്കുമായി സ്കൂളിൽ വന്ന സഹപാഠിയുടെ കയ്യിൽ നിന്നാണ് ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിക്ക് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. 9ാം ക്ലാസ് വിദ്യാർത്ഥി നാടൻ തോക്കുമായി സ്കൂളിലേക്ക് വരുകയായിരുന്നു. ഈ തോക്കിൽ നിന്നാണ് മറ്റൊരു വിദ്യാർത്ഥിക്ക് വെടിയേറ്റത്. മൂന്ന് തവണ വിദ്യാർത്ഥി നിറയൊഴിച്ചു. ഒന്ന് തറയിലും മറ്റൊന്ന് അരികിലൂടെയും പോയി. അവസാനത്തെ വെടിയാണ് വിദ്യാർത്ഥിയുടെ മേൽ പതിച്ചത്. സഹപാഠിയായ വിദ്യാർത്ഥിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിൽ ആയിട്ടാണ് വെടിയേറ്റത്.
പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന വിവരം. പഴക്കം ചെന്ന ചെറിയ റിവോൾവറാണ് കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത് എന്നും സൂചനകളുണ്ട്. തോക്ക് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിദ്യാർത്ഥിയെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.
സംഭവത്തിൽ തൃത്താല പൊലീസിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധന പുരോഗമിക്കുകയാണ്. കൊടുമുണ്ട സ്വദേശിയായ വിദ്യാർത്ഥിയാണ് തോക്കുമായി എത്തിയത്. അഞ്ചുമൂല സ്വദേശിയായ വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. ബുള്ളറ്റ് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button