എറണാകുളത്ത് ജലഗതാഗത വകുപ്പിൻ്റെ ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസ്: ക്രിമിനൽ പശ്ചാത്തലമുള്ള മൈൻഡ് കണ്ണൻ പിടിയിൽ

എറണാകുളം: എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കൊച്ചി തോപ്പുംപടി സ്വദേശി അശോകന്റെ മകൻ, ‘മൈൻഡ് കണ്ണൻ’ എന്നറിയപ്പെടുന്ന വിഷ്ണു കണ്ണൻ (37) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്എറണാകുളം ജലഗതാഗത വകുപ്പിലെ ജീവനക്കാരനും ചേർത്തല പൂച്ചാക്കൽ സ്വദേശിയുമായ മാഹിൻ, ഇയാളുടെ സുഹൃത്ത് നവാസ് എന്നിവർക്ക് നേരെയാണ് ഓഫീസിൽ കയറി ആക്രമണമുണ്ടായത്. സംഭവത്തിൽ മാഹിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 05.10.2026-ന് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. സബ് ഇൻസ്പെക്ടർമാരായ അനസ് തൗഫിക്, വിധുൻ, സുബോധ്, സീനിയർ സിപിഒമാരായ രാജേഷ്, ജിനീഷ് എന്നിവരടങ്ങിയ സംഘം എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് നിന്നാണ് പ്രതിയെ തന്ത്രപരമായി പിടികൂടിയത്




