Uncategorized

പയ്യന്നൂരിൽ ഇന്റീരിയർ സ്ഥാപനത്തിൽ വൻ തീപിടുത്തം; ഉള്ളിൽ ഉറങ്ങുകയായിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

പയ്യന്നൂർ (കണ്ണൂർ): പയ്യന്നൂർ ബൈപ്പാസ് റോഡിലെ ഇന്റീരിയർ സ്ഥാപനത്തിൽ വൻ തീപിടുത്തം. ‘റ്റെസ്സ് വെൽ കൂഷ്യൻ ആൻഡ് കർട്ടൻ വർക്ക്സ്’ (Tesswell Cushion and Curtain Works) എന്ന സ്ഥാപനത്തിലാണ് ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ 1.20-ഓടെ തീപിടുത്തമുണ്ടായത്. സംഭവസമയത്ത് കടയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ പയ്യന്നൂർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി നടത്തിയ കഠിനപരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. കൂഷ്യനുകളും കർട്ടനുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കടയിലുണ്ടായിരുന്നതിനാൽ തീ വേഗത്തിൽ പടരാൻ കാരണമായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button