ജമാഅത്തെഇസ്ലാമി ഏരിയാ സമ്മേളനങ്ങൾ നവംമ്പർ 15 ന് തുടങ്ങും

കണ്ണൂർ:ജമാഅത്തെഇസ്ലാമി ഹിന്ദ് കണ്ണൂർ ജില്ലയിൽ 13 കേന്ദ്രങ്ങളിൽ നവംമ്പർ ഡിസംമ്പർ മാസങ്ങളിലായി നടത്തുന്ന ഏരിയാ സമ്മേളനങ്ങൾക്ക് ഈ മാസം 15ന് തുടക്കം കുറിക്കുമെന്ന് ജില്ലാ ഭാര വാഹികൾ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . പതിനഞ്ചിന് വൈകുന്നേരം നാല് മണിക്ക് തലശ്ശേരി ഏരിയാ സമ്മേളനം തലശ്ശേരിയിലും, ഇരിട്ടി ഏരിയാ സമ്മേളനം ആറളത്തുമാണ് നടക്കുക. 22ന് എടക്കാട് സമ്മേളനം നടാലിലും, 28ന് മാടായി ഏരിയ സമ്മേളനം പഴയങ്ങാടിയിലും, നടക്കും. 29ന് മൂന്ന് ഏരിയകളിൽ സമ്മേളനം നടക്കും. പയ്യന്നൂർ ഏരിയ കുഞ്ഞിമംഗലത്തും, പാനൂർ ഏരിയ കല്ലിക്കണ്ടിയിലും, ഇരിക്കൂർ സമ്മേളനം എ.എം.ഐ. ഗ്രൗണ്ടിലും നടക്കും. ഡിസംമ്പർ ആറിന് വളപട്ടണം ഏരിയാ സമ്മേളനം കീരിയാട്വയൽ ഗ്രൗണ്ടിൽ നടക്കും. ഡിസംമ്പർ 13 ന് മൂന്ന് ഏരിയകളിലാണ് സമ്മേളനം. ന്യൂമാഹി ഏരിയ സമ്മേളനം പെരിങ്ങാടി അൽഫലാഹ് കാമ്പസ് ഗ്രൗണ്ടിലും കണ്ണൂർ സമ്മേളനം കക്കാട് മിനി സ്റ്റേഡിയത്തിലും, മട്ടന്നൂർ സമ്മേളനം മട്ടന്നൂർ ബസ്സ്റ്റാൻറിന് സമീപവും നടക്കും. ഡിസംമ്പർ 25ന് തളിപ്പറമ്പ് സമ്മേളനം സയ്യിദ് നഗറിലും 27ന് ചക്കരക്കൽ സമ്മേളനം മുണ്ടയാട് ഇേൻറാർ സ്റ്റേഡിയത്തിലും നടക്കും.
ഇസ്ലാമിക പ്രതിനിധാനത്തിെൻറ കർമസാക്ഷ്യം എന്ന സന്ദേശമാണ് സമ്മേളനം ഉയർത്തി കാട്ടുന്നത്. ഉദ്ഘാടന പ്രഭാഷണം, ‘സുഗന്ധമുള്ള ജീവിതം’ എന്ന വിഷയത്തിൽ മോട്ടിവേറ്റീവ് വീഡിയോ പ്രസേൻറഷൻ, ഇസ്ലാമിക പ്രസ്ഥാനത്തിെൻറ സമഗ്ര സംഭാവനകൾ വിവരിക്കുന്ന ഹംസഫർ ഡോക്യുഫിക്ഷൻ, പാനൽ ചർച്ച, ഉൽബോധനം എന്നിവയാണ് സമ്മേളന അജണ്ട. എല്ലാ സമ്മേളനങ്ങളും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പത്വരെയാണ്.
13 സമ്മേളനങ്ങളിലുമായി കാൽലക്ഷം പേർ പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ പി.മുജീബ്റഹ്മാൻ, വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ് പി.ടി.പി.സാജിദ, ശൂറ അംഗങ്ങളായ നഹാസ് മാള, ശിഹാബ്പൂക്കോട്ടൂർ, പി.റുക്സാന, ടി.മുഹമ്മദ് വേളം, അബ്ദുർഹകീം നദ്വി, ഇത്തിഹാദുൽ ഉലമ കേരള നേതാക്കളായ ഇല്യാസ്മൗലവി,വി.പി.ഷൗക്കത്തലി, ഷഹീർ മൗലവി ഉൾപ്പെടെ പ്രമുഖ പ്രഭാഷകരും നേതാക്കളും പങ്കെടുക്കും.
സമ്മേളന സന്ദേശം ജില്ലയിൽ ഒരു ലക്ഷം പേരിൽ എത്തിക്കാനുള്ള വിവധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് മാസമായി ജില്ലയിൽ ജനസമ്പർക്കം നടക്കുകയാണ്. സമ്മേളനത്തിെൻറ മുന്നോടിയായി ഓരോ ഏരിയകളിലും ഏരിയാ പ്രഖ്യാപനങ്ങളും പ്രത്യേകം കൺവൻഷനുകളും നടന്നു. ജില്ലയിൽ 150 കേന്ദ്രങ്ങളിൽ കുടുംബ സദസ്സുകൾ, 40 കേന്ദ്രങ്ങളിൽ മസ്ജിദ് സംഗമങ്ങൾ, 50 കേന്ദ്രങ്ങളിൽ പാരൻറ്സ് സംഗമങ്ങൾ, 18 കേന്ദ്രങ്ങളിൽ ഓണം സൗഹൃദ സദസ്സുകൾ, പത്ത് കേന്ദ്രങ്ങളിൽ യുവജന കുടുംബ സദസ്സുകൾ, 13 കേന്ദ്രങ്ങളിൽ വിദ്യാർഥി-വിദ്യാർഥിനി സമ്മേളനങ്ങൾ എന്നിവ നടന്നു.
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് ടി.കെ.മുഹമ്മദലി,
ജില്ലാ ജനറൽ സെക്രട്ടറി ഇ.അബ്ദുസ്സലാം മാസ്റ്റർ, വനിതാ വിഭാഗം ജില്ലാ പ്രസിഡൻറ് സി.സി.ഫാത്തിമ ,സമ്മേളന ജനറൽ കൺവീനർ കെ.എം.മഖ്ബൂൽ
ജില്ലാ സെക്രട്ടറി സി.കെ.അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു.



