നോ ക്യാപ് ഫേസ്ബുക്ക് അക്കൗണ്ട് നീക്കൽ: കമൻ്റുകൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അക്കൗണ്ട് നീക്കിയെന്ന് സർക്കാർ സമ്മതിച്ചു : പി രാജീവ്

നോ ക്യാപ് ഫേസ്ബുക്ക് അക്കൗണ്ട് നീക്കലുമായി ബന്ധപ്പെട്ട് ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നുവെന്ന് പി രാജീവ്. സർക്കാർ പ്ലീഡർ കോടതിയിൽ പറഞ്ഞത് ഉദ്ധരിച്ചാണ് പി രാജീവിൻ്റെ പ്രസ്താവന. കമൻ്റുകൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മെറ്റ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തു. മാധ്യമങ്ങളെ പോലും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും പി രാജീവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മെറ്റയുമായി ഒരു ഇടപെടലു നടത്തിയിട്ടില്ലെന്നായിരുന്നു വിഡി സതീശന്റെ വിശദീകരണം എന്നാൽ സത്യമതല്ലെന്ന് മനസിലായി.
അതേസമയം ജി എൻ എ യിൽ നിന്ന് വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്തത് എന്തുകൊണ്ടാണെന്നും പി രാജീവ് ചോദിച്ചു. നേരത്തെ തന്നെ ഏതൊക്കെ മാസങ്ങളിൽ എവിടെ നിന്ന് എല്ലാം വൈദ്യുതി ലഭിക്കുമെന്ന കാര്യം സർക്കാരിന് മുന്നിൽ ഉണ്ടായിരുന്നു. എല്ലാം വായിച്ചു പഠിക്കുന്ന മുഖ്യമന്ത്രി ഈ കടലാസ് ഇരിക്കുമ്പോൾ എന്തുകൊണ്ടാണ് ജി എൻ എയിൽ നിന്ന് വൈദ്യുതി വാങ്ങാൻ പോയത്? പ്രതിപക്ഷനേതാവ് ആധികാരികമായി കാര്യങ്ങൾ പറഞ്ഞപ്പോൾ അതിനെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
കയ്യോടെ പിടിക്കപ്പെട്ടു എന്ന് വന്ന ഘട്ടത്തിലാണ് ഇടപാടിൽ നിന്ന് പിന്മാറുന്നതെന്നും മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ പ്രതിപക്ഷ നേതാവ് പറഞ്ഞത് അംഗീകരിക്കണമെന്നും എല്ലാ രേഖകളും പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സർക്കാർ തുറന്നു കാട്ടപ്പെട്ടു സ്വന്തം വകുപ്പിലെ കാര്യം മന്ത്രി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ് കൂട്ടത്തരവാദിത്വം സർക്കാരിന് നഷ്ടപ്പെട്ടവെന്നു അദ്ദേഹം പറഞ്ഞു.




