Uncategorized

500, 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കണം, പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു: എന്‍ ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: 500, 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. അഴിമതി ഇല്ലാതാക്കി സാമ്പത്തിക നില മെച്ചപ്പെടുത്താനും ദാരിദ്ര്യത്തെ തുടച്ചുനീക്കാനും ഇത് സഹായിക്കുമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വാദം. ഡിജിറ്റല്‍ കറന്‍സി, സാങ്കേതികവിദ്യാധിഷ്ഠിത ഭരണം എന്നിവയ്ക്കായി ശക്തമായ വാദങ്ങള്‍ ഉയര്‍ത്തി വിഷയത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടിനായി താന്‍ മുമ്പ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ വിഷയം ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും നായിഡു പറഞ്ഞു. ഇക്കാര്യം ഇനിയും ആവര്‍ത്തിക്കും. 500, 1000, 2000 രൂപ കറന്‍സികള്‍ പിന്‍വലിക്കണം. 100, 200 രൂപ നോട്ടുകള്‍ മാത്രം മതിയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

രാജ്യത്തെ നോട്ട് നിരോധനം പത്താണ്ട് തികയുന്ന വേളയിലാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. 2016 നവംബര്‍ എട്ടിനായിരുന്നു 500, 1000 രൂപ കറന്‍സികള്‍ ഒറ്റരാത്രി കൊണ്ട് പ്രധാനമന്ത്രി പിന്‍വലിച്ചത്. കള്ളപ്പണം, അഴിമതി എന്നിവ തടയാനായിരുന്നു തീരുമാനമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. സാങ്കേതിക വിദ്യ കൃത്യമായി നടപ്പിലാക്കപ്പെടുകയാണെങ്കില്‍ ആനുപാതികമായി മറ്റുകാര്യങ്ങള്‍ വന്നുചേരുമെന്നും ടിഡിപി നേതാവ് പറഞ്ഞു.

പണാധിപത്യത്തിനു പകരം പൊതുജനസേവനത്തിലൂടെ വേണം തിരഞ്ഞെടുപ്പുകള്‍ നയിക്കേണ്ടതെന്ന് വാദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തണമെന്നും നായിഡു ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് പണത്തിന്റെ വിതരണം നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട് എന്‍ഡിഎ ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button