Uncategorized

പേടിയാവുന്നു,പാർട്ടിയെ ഗ്രൂപ്പ് കളിച്ച് തോൽപ്പിക്കാനാകുമെങ്കിൽ ഇതും അവർക്ക് കഴിയില്ലേ;TCV നന്ദകുമാറിന്റെ ഭാര്യ

കണ്ണൂര്‍: സിപിഐഎം പയ്യന്നൂര്‍ ഏരിയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന ടിസിവി നന്ദകുമാറിന്റെ ഭാര്യ. വിഭാഗീയതയില്‍ നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് ശരണ്യ നന്ദകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

പയ്യന്നൂരിലെ തോല്‍വിക്ക് കാരണം നേതൃത്വം തന്നെ പിന്നില്‍ നിന്ന് കുത്തിയത് കൊണ്ടാണെന്ന് ഉറപ്പാണ്. എന്ത് വിശ്വസിച്ചിട്ടാണ് തങ്ങളിനി ജീവിക്കേണ്ടതെന്നും എല്ലാം പാര്‍ട്ടി നോക്കുമെന്നാണ് വിചാരിച്ചത്, പക്ഷേ ഇപ്പോള്‍ പേടിയാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേക്ക് അക്കൗണ്ടിലൂടെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടത്തുമെന്ന് ട്രോള്‍ വീഡിയോ വരുന്നു. പാര്‍ട്ടിയെ ഗ്രൂപ്പ് കളിച്ച് തോല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ ഇതും അവര്‍ക്ക് കഴിയുമായിരിക്കില്ലേ. ഈ യുദ്ധത്തിനിടയില്‍ ഞങ്ങളുടെയെല്ലാം ജീവിതമെന്താകും, ആര് മറുപടി പറയുമെന്നും അവര്‍ ചോദിച്ചു.

പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന നേതാവാണ് ടിസിവി നന്ദകുമാര്‍. ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ അഭിഭാഷകനോട് ജാമ്യം പതിയെ മതിയെന്ന് ഏരിയാ നേതാക്കള്‍ നിര്‍ദേശിച്ചെന്നാണ് പാര്‍ട്ടി ഗ്രൂപ്പുകളിലെ ചര്‍ച്ച. ഈ പശ്ചാത്തലത്തിലാണ് ശരണ്യ നന്ദകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നത്.

അതേസമയം, സിപിഐഎം നേതൃത്വത്തിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് നീക്കം ചെയ്തു. പയ്യന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയായിരുന്നു ശരണ്യാ നന്ദകുമാറിന്റെ നീക്കം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button