Uncategorized
കൊച്ചിയിൽ 35 ഗ്രാം എംഡിഎംഎയുമായി ലഹരി സംഘത്തിലെ പ്രധാനി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ച 35 ഗ്രാം എംഡിഎംഎയുമായി തൃശൂർ സ്വദേശി സിറാജ് (46) ആണ് കൊച്ചി സിറ്റി ഡാൻസഫ് സംഘത്തിന്റെ പിടിയിലായത്. നിലവിൽ തൃപ്പൂണിത്തുറ എരൂർ ഭാഗത്താണ് ഇയാൾ താമസിക്കുന്നത്.
കൊച്ചിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് പിടിയിലായ സിറാജ്. തിരുവനന്തപുരം പാറശാല സ്റ്റേഷനിലും എറണാകുളം മരട് സ്റ്റേഷനിലും ഇയാൾക്കെതിരെ മയക്കുമരുന്ന് കേസ് നിലവിലുണ്ട്. പ്രതി ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും ആർക്കുവേണ്ടിയാണ് ഇത് കൊച്ചിയിൽ എത്തിച്ചതെന്നും സംബന്ധിച്ചുള്ള വിവരങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്.
കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.




