Uncategorized
കോൺഗ്രസ് നേതാവ് എഡിഎംഎ ഉപയോഗിച്ച കേസിൽ മെഡിക്കൽ പരിശോധന നടത്താതെ പൊലീസ് പ്രതികളെ ജാമ്യത്തിൽ വിട്ടു

തൊടുപുഴയിൽ എഡിഎംഎ ഉപയോഗിച്ച കേസിൽ കോൺഗ്രസ് നേതാവ് സനീഷ് ജോർജിൻ്റെ മെഡിക്കൽ പരിശോധന നടത്താതെ പൊലീസ്. പ്രതിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് കാളിയാർ സി ഐ വ്യക്തമാക്കുന്നത്. വൈദ്യ പരിശോധനയുടെ ആവശ്യമില്ലെന്നും സിഐ പറഞ്ഞു. കേസിൽ സനീഷ് ജോർജിനെയും സുഹൃത്തിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞദിവസമാണ് ഇടുക്കി തൊടുപുഴയിൽ നിരോധിത ലഹരി ഉപയോഗിക്കുന്നതിടെ കോൺഗ്രസ് നേതാവായ സനീഷ് ജോർജ് പിടിയിലായത്. കുന്നം സ്വദേശിയും ഐഎൻടിയുസി തൊടുപുഴ താലൂക്ക് യൂണിയൻ ജനറൽ സെക്രട്ടറിയുമാണ് സനീഷ് ജോർജ്. സുഹൃത്തായ നിസാറിൻ്റെ കൂടെ പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെയാണ് പിടികൂടിയത്.




