ലഹരി ഉപയോഗത്തെ തുടർന്ന് മരണം; അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ അന്വേഷണം വേണമെന്ന് ആവശ്യം

പെരുമ്പാവൂര്‍: പാലക്കാട്ടുതാഴം പ്രദേശങ്ങളിലും പരിസരപ്രദേശങ്ങളിലും തുടര്‍ച്ചയായി മൃതദേഹം കണ്ടെത്തുന്നതില്‍ സമഗ്ര അന്വേഷണം വേണമെന്ന് ലഹരി വിരുദ്ധ പോരാട്ട സംഘടന. ഇത്തരം മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയയുടെ ബന്ധങ്ങളും അന്വേഷിക്കേണ്ടതാണെന്ന് ലഹരി വിരുദ്ധ പോരാട്ട സംഘടന ചെയര്‍മാന്‍ ടി.എം. സാദിക്ക്, ജനറൽ കണ്‍വീനര്‍ കെ.എ. നൗഷാദ് മാസ്റ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പെരുമ്പാവൂര്‍ പരിസരപ്രദേശങ്ങളും ഒരു പരിധി വരെ ലഹരി കച്ചവടക്കാരില്‍ നിന്ന് മുക്തമായെങ്കിലും തൂഫാന്റെ ശക്തി കുറഞ്ഞപ്പോള്‍ പലസ്ഥലങ്ങളിലും ലഹരി വില്‍പ്പനക്കാര്‍ തമ്പടിച്ചിരിക്കുന്ന അവസ്ഥയാണ്.
കഴിഞ്ഞ ദിവസം കണ്ടന്തറ ഭായി കോളനിയില്‍ നിന്ന് സംശയാസ്പദമായി പട്ടിമറ്റം സ്വദേശിയായ ഒരു യുവാവിനെ പ്രവര്‍ത്തകര്‍ പൊലിസിന് കൈമാറി. പാലക്കാട്ടുതാഴം പാലത്തിന്‍റെ താഴ്ഭാഗത്ത് കഴിഞ്ഞ കുറെ നാളുകളായി ലഹരി വില്‍പ്പനക്കാര്‍ തമ്പടിക്കുകയും ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടെന്നുള്ള വസ്തുത നിയമപാലകര്‍ക്ക് അറിയാവുന്നതാണ്. ഇത്തരം മരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ പൊലിസ് തയാറാകണമെന്ന് പ്രവര്‍ത്തകര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.




