വയനാട്ടില്‍ പുതിയ ഇനം സസ്യം കണ്ടെത്തി

കല്‍പ്പറ്റ: പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാടന്‍ മലനിരകളില്‍ പുതിയ ഇനം സസ്യത്തെ കണ്ടെത്തി. ആലപ്പുഴ സനാതന ധര്‍മ കോളജിലെ അധ്യാപകന് ഡോ. ജോസ് മാത്യു, ഗവേഷക ജെ. ശരണ്യ, ഡോ. എം.എസ് സ്വാമിനാഥന് ഫൗണ്ടേഷന് പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തിലെ സലീം പിച്ചന് എന്നിവരടങ്ങിയ സംഘം മേപ്പാടി തൊള്ളായിരത്തിലാണ് പുതിയ ഇനം സസ്യസാന്നിധ്യം തിരിച്ചറിഞ്ഞത്ലഗെനാന്ഡ്ര അയാനെ എന്നാണ് സസ്യത്തിന് ശാസ്ത്രീയ നാമം നല്‍കിയത്. അയാനെ എന്ന അറബി വാക്കിന് മനോഹരമായത് എന്നാണ് അര്‍ഥം. ഗെനാന്ഡ്ര ജനുസില്‍പ്പെട്ട സസ്യങ്ങള്‍ ചേമ്പ്, ചേന എന്നിവ ഉള്‍പ്പെടുന്ന അറേസീ സസ്യകുടുംബത്തിലാണ് ഉള്പ്പടുന്നത്.
ലഗെനാന്ഡ്ര വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമാണ് സ്വാഭാവികമായി കാണുന്നത്. പുതിയ ഇനം സസ്യത്തിന്റെ കണ്ടെത്തല്‍ സംബന്ധിച്ച വിശദമായ പ്രബന്ധം അന്താരാഷ്ട്ര ശാസ്ത്ര മാസികയായ “ഫൈറ്റോടക്സ’യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.




