Uncategorized

വീണ്ടും യൂടേൺ; ഫോം സിക്സിലെ വിവാ​ദ മാറ്റങ്ങൾ പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഫോം സിക്സിൽ വീണ്ടും യൂടേൺ അടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫോം സിക്സിലെ വിവാദമാറ്റങ്ങൾ പിൻവലിച്ചിരിക്കുകയാണ്. നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി എസ്.ഐ.ആർ സത്യവാങ്മൂല ഭാഗം ഒഴിവാക്കുകയായിരുന്നു. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉന്നയിച്ച വിയോജിപ്പുകളിന്മേൽ അഞ്ചാഴ്ചയ്ക്കുള്ളിലാണ് തിരുത്തൽ നടപടി.എസ് ഐ ആർ നടപടികൾ തുടരുന്ന സംസ്ഥാനങ്ങളിലെ ഇ.സി.ഐ-നെറ്റ് പോർട്ടലിൽ നിന്നും ഈ ഭാഗം നീക്കി. പുതിയ വോട്ടർമാർക്കുള്ള ഓൺലൈൻ അപേക്ഷയിലെ സെക്ഷൻ ജെ-യ്ക്കും കെ-യ്ക്കും ഇടയിൽ ചേർത്തിരുന്ന സത്യവാങ്മൂലം ഇനി ഫോം സിക്സിന്റെ ഭാഗമായിരിക്കില്ല.
ഒക്ടോബർ 21-ലെ തീരുമാന പ്രകാരം ഫോം സിക്സും സത്യവാങ്മൂലവും വിഭജിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.\

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button