Uncategorized
വിവാഹ വാഗ്ദാനം നൽകി 20 ലക്ഷം രൂപ തട്ടിയെടുത്തു; തിരുവനന്തപുരം സ്വദേശിനിക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയെടുത്ത യുവതിക്കെതിരെ കേസ്. തിരുവനന്തപുരം സ്വദേശിനി എച്ച് എം ഹൈമയ്ക്കെതിരെയാണ് കേസ്. 20,81,450 രൂപയാണ് തട്ടിയത്. കോഴിക്കോട് കക്കോടി സ്വദേശിയായ പരാതിക്കാരനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടാണ് യുവതി തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ സ്ത്രീ വിവാഹിതയാണ്. സംഭവത്തിൽ ചേവായൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.




