Uncategorized

ശ്രീകാര്യത്തെ 17കാരന്റെ അരുംകൊല; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ശ്രീകാര്യത്തെ 17കാരന്റെ അരുംകൊലയിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പാങ്ങപ്പാറ സ്വദേശി അഭിറാം സംഭവ ദിവസം വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളിൽ രണ്ടുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. മുഖ്യപ്രതി 17കാരൻ ജുവനൈൽ ജസ്റ്റിസ് ബോർഡിൻറെ നിരീക്ഷണത്തിലാണ്. ഇന്ന് അഭിറാമിന്റെ സംസ്കാരം നടക്കും.

കേസിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. സൈബർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. പ്രതികൾ നൽകിയ മൊഴിയും ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം പരിശോധിക്കും. റിമാൻഡിൽ ആയ പ്രതികളെ അധികം വൈകാതെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

അതേസമയം, അഭിറാമിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടെന്ന നി​ഗമനത്തിലാണ് പൊലീസ്. ഡിസിപി ഷെഹൻഷായാണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ പറഞ്ഞത്. കേസിൽ മൂന്നിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നതെന്നും ഒന്നാം പ്രതിയായ ജുവനൈലിനെ പത്താം തീയതി വരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഉദ്യോ​ഗസ്ഥൻ അറിയിച്ചു. കേസിൽ കൂടുതൽ പെൺകുട്ടികൾ കേസിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. അറസ്റ്റു ചെയ്തവരെ ഉമറിനെയും 18 വയസുകാരിയെയും കോടതിയിൽ ഹാജരാക്കുമെന്നും ഡിസിപി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button