Uncategorized

ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവം; മരണം ആന്തരികാവയവങ്ങൾ തകര്‍ന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17കാരി മരിച്ചത് ആന്തരികാവയവങ്ങള്‍ തകര്‍ന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ചികിത്സ പിഴവ് സംഭവിച്ചോയെന്നതില്‍ വ്യക്തതയില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടിയെന്നും പൊലീസ് അറിയിച്ചു.

അടൂര്‍ പൊലീസ് സ്റ്റേഷൻ അതിക്രമം: 12നും സംഘം സ്റ്റേഷനിലെത്തി, ‘കോണ്‍ഗ്രസിന്റെ പട്ടാള’മെന്ന് ശ്രീനാദേവി
കരുനാഗപ്പള്ളി നാട്ടന്നൂര്‍ സ്വദേശി ഹര്‍ഷ (17) ആണ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. കരുനാഗപ്പള്ളി എ എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച്ച വൈകിട്ടാണ് വയറുവേദനയെയും ഛര്‍ദ്ദിയെയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ആശുപത്രിയില്‍ നിന്ന് ഒരു സിറപ്പ് നല്‍കിയിരുന്നതായും ഇത് കഴിച്ചതിനു പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു. നില വഷളായതോടെ കുട്ടിയെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button