Uncategorized

അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ കേളകം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സ
വത്തിന് ഇത്തവണ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വേദിയായി. സ്കൂൾ മാനേജർ റവ ഫാ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസി ജോസഫ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു..സ്കൂൾ അങ്കണത്തിൽ വർണ്ണാഭമായ വരവേൽപ്പ് നൽകി നവാഗതരെ വിദ്യാലയത്തിൽ സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ മുഖ്യ സന്ദേശം നൽകി..വാർഡ് മെമ്പർ ശ്രീ ബിനു എടാൻ, പി ടി എ പ്രസിഡണ്ട് ജെയിംസ് ആഗസ്റ്റിൻ, മദർ പി ടി എ പ്രസിഡണ്ട് മേരിക്കുട്ടി ജോൺസൺ, ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ , സോളി ജോസഫ് , റിജോയ് എം എം, മഞ്ജുള എ , ജോസ് ജോസഫ് ഷമീന പി.എസ്, തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ജോഷി ജോസഫ് , ജസീന്ത കെ വി , സുജ പി.ഡി., സാന്ദ്ര ജോർജ് , സിസ്റ്റർ ജിഷ ഇ.ജി, എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button