Uncategorized
കൊല്ലത്ത് ക്ഷേമപെൻഷനിൽ നിന്ന് 37,296 പേർ പുറത്ത്; മസ്റ്ററിങ് പൂർത്തിയാക്കാനാകാതെ ആയിരങ്ങൾ, സാങ്കേതിക തകരാറും ഏകോപനമില്ലായ്മയും പ്രതിസന്ധിക്ക് കാരണം

കൊല്ലത്ത് മസ്റ്ററിങ് പൂർത്തിയാക്കാത്തതിനെ തുടർന്ന് വിവിധ പെൻഷനുകളിൽ നിന്നും പുറത്തായത് പതിനായിരങ്ങൾ. ക്ഷേമപെൻഷൻ പട്ടികയിൽ നിന്ന് മാത്രം പുറത്തായത് 37,296 പേരാണ്. സാങ്കേതിക തകരാറും ഏകോപനമില്ലായ്മയുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം.
വാർധക്യ പെൻഷനിൽ മാത്രം 19,353 പേർ പുറത്തായപ്പോൾ വിധവാ പെൻഷൻ നഷ്ടമായത് 6,096 പേർക്കാണ്. ഭിന്നശേഷി പെൻഷനിൽ 2,161 പേർ പുറത്തായി. മറ്റു ക്ഷേമനിധി കണക്കുകൾ കൂടി വന്നാൽ ഈ കണക്ക് അരലക്ഷം കടന്നേക്കും. കൊല്ലം കോർപറേഷനിൽ മാത്രം പുറത്തായത് 4,217 പേർ.
ആയിരങ്ങളാണ് മസ്റ്ററിങ് പൂർത്തിയാക്കാനാകാതെ വലയുന്നത്. അർഹരായവർക്കും പെൻഷൻ നഷ്ടമായെന്നാണ് ഉയർന്നുവരുന്ന പരാതി.



