Uncategorized
വട്ടപ്പാറ അപകടം: വിദ്യാധരനായുള്ള തിരച്ചിൽ പുനരാരംഭിച്ചു

തിരുവനന്തപുരം വട്ടപ്പാറയിൽ കനത്ത മഴയിൽ ദമ്പതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ സംഭവത്തിൽ വിദ്യാധരനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. ഇന്ന് രാവിലെയോടെയാണ് ഫയർഫോഴ്സിന്റെ ടീം രാവിലെ തിരച്ചിൽ പുനരാരംഭിച്ചത്. ഇന്നലെ വൈകിട്ടാണ് വിദ്യാധരനും ഭാര്യയും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞത്. വിദ്യാധരനെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാര്യ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മരത്തിൻ്റെ വേരിൽ പിടിച്ചു കിടന്ന ഭാര്യയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് കാണാതായ ഓട്ടോറിക്ഷ കണ്ടെത്തിയിരുന്നു. വൈകുന്നേരം പെയ്ത കനത്ത മഴയിലാണ് അപകടം ചെറിയ കൈത്തോട് വലിയ അളവിൽ നിറഞ്ഞ് റോഡും തോടും ഒന്നായി കിടക്കുന്ന അവസ്ഥയിലാണ്. ഇതേ തുടർന്നാണ് അപകടം. ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ




