Uncategorized

കൽപ്പറ്റയിൽ ടി സിദ്ദിഖിന് വമ്പൻ വിജയം

കൽപ്പറ്റ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കൽപ്പറ്റ നയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന് വിജയം. 45031 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി സിദ്ദിഖ് വിജയിച്ചത്. ടി സിദ്ദിഖ് 97379 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ അനിൽകുമാർ 52348 വോട്ടുകളും സ്ഥാനാര്‍ഥി വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പ്രശാന്ത് മലവയൽ 19175 വോട്ടുകളും നേടി.

വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയും മുട്ടിൽ, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ , പൊഴുതന,മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കൽപറ്റ നിയമസഭാമണ്ഡലം. മനോഹരമായ മലനിരകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ, സമ്പന്നമായ ഗോത്രവർഗ്ഗ ചരിത്രം എന്നിവയാൽ പ്രസിദ്ധമായ വയനാടിന്റെ കേന്ദ്രഭാഗത്താണ് കൽപ്പറ്റ സ്ഥിതി ചെയ്യുന്നത്. തോട്ടം മേഖലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 75.65 ശതമാനം എന്ന ഉയർന്ന പോളിംഗ് ശതമാനമാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. മുൻകാലങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2011-ൽ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടിയിലെ എം.വി. ശ്രേയാംസ് കുമാറിന്റെ വിജയത്തോടെ ചെറുകിട രാഷ്ട്രീയ ഗ്രൂപ്പുകൾക്കും ഇവിടെ സ്വാധീനം ലഭിച്ചു. എന്നാൽ 2016-ൽ സിപിഐ(എം) സ്ഥാനാർത്ഥി സി.കെ. ശശീന്ദ്രൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ മണ്ഡലം ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ടി. സിദ്ദിഖ് വിജയിച്ചതോടെ മണ്ഡലം വീണ്ടും കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അഡ്വ. ടി സിദ്ദിഖ് 70,252 വോട്ടുകൾക്കാണ് വിജയിച്ചത്. ലോക്താന്ത്രിക് ജനതാദളിന്റെ (LJD) സ്ഥാനാർത്ഥിയായി എൽഡിഎഫ് പക്ഷത്ത് മത്സരിച്ച എംവി ശ്രേയാംസ് കുമാറായിരുന്നു പ്രധാന എതിരാളി. ശ്രേയാംസ് കുമാറിന് 64,782 വോട്ടുകളാണ് ലഭിച്ചിരുന്നത്. ബിജെപി സ്ഥാനാർത്ഥി ടിഎം സുബീഷ് 14,113 വോട്ടുകളും നേടിയിരുന്നു. 5,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി സിദ്ദിഖ് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്.

വികസന പ്രശ്നങ്ങളും കൽപ്പറ്റ മണ്ഡലത്തിൽ ഉൾപെട്ട മേപ്പാടി ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തവും ഇക്കുറി പ്രധാന ചർച്ചാവിഷയങ്ങളായ തെരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിച്ചത്. ദുരന്ത ബാധിതർക്കുള്ള കോൺഗ്രസിന്റെ വീട് പ്രഖ്യാപനവും അതിലുള്ള അനിശ്ചിത്വവും, മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ എംൽഎയുടെ പങ്കും സിപിഎം ടി സിദ്ദിഖിനെതിരെയുള്ള ആരോപണമായി ഉന്നയിച്ചിരുന്നു. ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ സഹായം ദനം അനുവതിക്കാത്തതുൾപ്പെടെ ഇത്തവ മണ്ഡലത്തിൽ പ്രചാരണത്തിന് കടുപ്പം കൂട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button